ഡ്രൂ ഡ്രൂറി
ഡ്രൂ ഡ്രൂറി | |
---|---|
ജനനം | 4 ഫെബ്രുവരി 1724 |
മരണം | 15 ജനുവരി 1804 Turnham Green, London, England |
ജീവിതപങ്കാളി(കൾ) | എസ്തർ പെഡ്‍ലി |
ഒരു ബ്രിട്ടീഷ് പ്രാണിപഠനശാസ്ത്രജ്ഞനായിരുന്നു ഡ്രൂ ഡ്രൂറി (4 ഫെബ്രുവരി 1724 – 15 ജനുവരി 1804) [1]
ചെറുപ്പകാലം
[തിരുത്തുക]ഡ്രൂ ഡ്രൂറി ലണ്ടനിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് വില്ല്യം ഒരു വെള്ളിപ്പണിക്കാരനായിരുന്നു. ദ്രുരി 1748-ൽ ആ കുടുംബവ്യാപാരം സ്വായത്തമാകുകയും 1771 മറ്റു സഹപ്രവർത്തകരുടെയെല്ലാം വിഹിതങ്ങൾ ഏറ്റെടുക്കാൻമാത്രം സമ്പത്താർജിക്കുകയും ചെയ്തു.[2] 1789-ൽ ആ വ്യാപാരമെല്ലാം അവസാനിപ്പിക്കുവാനും പിന്നീടുള്ള സമയം മുഴുവൻ പ്രാണിപഠനത്തിനായി ചെലവഴിക്കാനും ഇതദ്ദേഹത്തെ സഹായിച്ചു.[2]
പ്രാണിശാസ്ത്രപഠനം
[തിരുത്തുക]വെള്ളിപ്പണിയിൽനിന്നും വിരമിക്കുന്നതിനു മുന്നേതന്നെ ഡ്രൂ ഡ്രൂറിക്ക് പ്രാണിശാസ്ത്രപഠനത്തിൽ കമ്പമുണ്ടായിരുന്നു. 1780 മുതൽ 1782 വരെ അദ്ദേഹം Society of Entomologists of London-ന്റെ പ്രസിഡന്റായിരുന്നു. 1770 മുതൽ അദ്ദേഹം ഇന്ത്യ, ജമൈക്ക, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലുള്ള പ്രാണിപഠനശാസ്ത്രജ്ഞരുമായി കത്തിടപാടുകളിലേർപ്പെട്ടു. ധാരാളം ബന്ധങ്ങളും പ്രാണിശേഖരങ്ങളും അതദ്ദേഹത്തിനു നേടിക്കൊടുത്തു.[3]1770 മുതൽ 1787 വരെയുള്ള കാലയളവിൽ അദ്ദേഹം Illustrations of Natural History, Wherein are Exhibited Upwards of 240 Figures of Exotic Insectsഎന്ന പുസ്തകം മൂന്നു വാള്യങ്ങളായി പ്രസിദ്ധീകരിച്ചു. അതാണ് പിന്നീട് 1837-ൽ Illustrations of Exotic Entomology എന്ന പേരിൽ പുനഃപ്രസിദ്ധീകരിച്ചത്.[2]
അദ്ദേഹത്തിന് 11,000-ൽ അധികം പ്രാണികളുടെ വലിയ ഒരു ശേഖരവുമുണ്ടായിരുന്നു. നിർഭാഗ്യവശാൽ അക്കാലത്തെ രീതിയനുസരിച്ചു അവ ശേഖരിച്ച സ്ഥലവും മറ്റനുബന്ധവിവരങ്ങൾ രേഖപ്പെടുത്താത്തതിനാൽ പലതും തുടർപഠനങ്ങൾക്ക് ഉപകരിച്ചില്ല.[4]
അന്യദേശത്തുനിന്നുള്ള പ്രാണികളുടെ ചിത്രീകരണം
[തിരുത്തുക]-
Charaxes and other butterflies
-
Cethosia species
-
Mantids and walkingstick
അവലംബം
[തിരുത്തുക]- ↑ Noblett, William (Jan 1, 1988). "Publishing by the Author. A Case Study of Dru Drury's 'Illustrations of Natural History' (1770-82)". Publishing History. 23: 67–94.
- ↑ 2.0 2.1 2.2 Noblett, William (1994). "Dru Drury's Letters (1770-1775) to the Cambridge Bookseller, John Woodyer". Transactions of the Cambridge Bibliographical Society. 10 (4): 539–547. JSTOR 41154840.
- ↑ Cockerell, T. (1922). "Dru Drury, an Eighteenth Century Entomologist". The Scientific Monthly. 14 (1): 67–82. JSTOR 6568.
- ↑ Cockerell, T. (1934). "The Entomological Society of London". The Scientific Monthly. 38 (4): 332–342. JSTOR 15577.
പുറം കണ്ണികൾ
[തിരുത്തുക]- Zoologica Göttingen State and University Library
- Illustrations of Exotic Entomology - online pictures
- BDH Illustrations of Exotic Entomology complete
- Entry in the Dictionary of National Biography
ഉറവിടം
[തിരുത്തുക]- Evenhuis, N.L. 1997. Litteratura Taxonomica Dipterorum. Leiden: Backhuys Publishers. 209-212
- Gilbert, P. 2000: Butterfly Collectors and Painters. Four Centuries of Colour Plates from the Library Collections of the Natural History Museum, London. Singapore, Beaumont Publishing Pte Ltd : X+166 S. 27-28, Portr., 88-89, 140-141, 148-149: Lep.Tafel
- Griffin, F. J. 1940: Proceedings of the Royal Entomological Society of London (A) 15 49-68
- Haworth, A. H. 1807 Transactions of the Entomological Society of London 1 33-34
- Heppner, J. B. 1982 Journal of the Lepidopterists' Society 36(2) 87-111 (Sep. Heppner)
- Jardine, W. (B.) 1842 The Naturalist's Library 13 17-71, Portr.
- Leach, W. E. 1815 Brewster, Edinburgh Encyclopaedia 9 66
- Noblett, B. 1985 Bulletin of the Amateur Entomologists' Society 44(349) 170-178, Portr.
- Osborn, H. 1952: A Brief History of Entomology Including Time of Demosthenes and Aristotle to Modern Times with over Five Hundred Portraits Columbus, Ohio, The Spahr & Glenn Company : 1-303.
- Salmon, M. A. 2000 The Aurelian Legacy. British Butterflies and their Collectors. - Martins, Great Horkesley : Harley Books : 1-432