എലിസബത്ത് ടൈലർ
എലിസബത്ത് ടൈലർ Elizabeth Taylor | |
---|---|
ജനനം | Elizabeth Rosemond Taylor 27 February 1932 |
മരണം | മാർച്ച് 23, 2011 | (വയസ്സ് 79)
ദേശീയത | British-American |
മറ്റ് പേരുകൾ | Liz Taylor |
തൊഴിൽ | Actress |
സജീവ കാലം | 1942–2003 |
ജീവിതപങ്കാളി(കൾ) | Conrad Hilton, Jr. (1950–1951) Michael Wilding (1952–1957) Mike Todd (1957–1958) Eddie Fisher (1959–1964) Richard Burton (1964–1974, 1975–1976) John Warner (1976–1982) Larry Fortensky (1991–1996) |
മാതാപിതാക്ക(ൾ) | Francis Lenn Taylor (deceased) Sara Sothern (deceased) |
ഒരു ഹോളിവുഡ് ചലച്ചിത്ര നടിയാണ് എലിസബത്ത് ടൈലർ (Dame Elizabeth Rosemond Taylor), (27 ഫെബ്രുവരി 1932 - 23 മാർച്ച് 2011 ) . ലിസ് ടെയ്‌ലർ എന്ന ചുരുക്കപ്പേരിലും ഇവർ അറിയപ്പെടുന്നു. ടെയ്‌ലർ രണ്ടു തവണ ഓസ്കാർ പുരസ്കാരം നേടിയിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]1932 ഫെബ്രുവരി 27ന് ഇംഗ്ലണ്ടിലെ ഹാംപ്സ്റ്റഡിൽ ഫ്രാൻസിസ് ലെൻ ടെയ്‌ലറുടെയും സാറാ സോതേൺ എന്ന നടിയുടെയും മകളായി ജനനം. ചെറുപ്പത്തിൽത്തന്നെ ബാലെ പഠിക്കുകയും അഭിനേത്രിയാവുകയും ചെയ്തു. 1943-ൽ 10-ാം വയസ്സിൽ ദെയർസ് വൺ ബോൺ എവ്‌രി മിനിറ്റ് എന്ന സിനിമയിലൂടെ ബാലതാരമായാണ് ചലച്ചിത്രലോകത്ത് എത്തുന്നത്. ലാസികം ഹോം ആയിരുന്നു പ്രഥമചിത്രം. അടുത്ത വർഷംതന്നെ നാഷണൽ വെൽവെറ്റ് എന്ന ചിത്രത്തിലും അഭിനയിച്ചു. പക്ഷേ, ഈ ചിത്രങ്ങളിലെ അഭിനയവും ഇവരെ അത്രയൊന്നും പ്രസിദ്ധയാക്കിയില്ല. ഇതിനിടയ്ക്ക് ഹോളിവുഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് അഭിനയത്തിൽ ഡിപ്ലോമയെടുത്തു. 1951-ൽ പുറത്തിറങ്ങിയ എ പ്ളേസ് ഇൻ ദ് സൺ ആണ് എലിസബത്ത് ടെയ്ലർക്ക് താരപരിവേഷം നൽകിയത്.1994-ൽ ദ ഫ്‌ളിൻറ്‌സ്റ്റോൺസ് എന്ന ചലച്ചിത്രമാണ് ടെയ്‌ലർ അവസാനമായി അഭിനയിച്ച ചലച്ചിത്രം.ഏഴു തവണ വിവാഹിതയായിട്ടുണ്ട്[1]. 2011 മാർച്ച് 23 - ന് എലിസബത്ത് ടൈലർ ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതയായി [2][3].
പുരസ്കാരങ്ങൾ
[തിരുത്തുക]1958 മുതൽ 1961 വരെ തുടർച്ചയായി നാല് വർഷം ഓസ്‌കാർ നാമനിർദ്ദേശം ലഭിക്കുകയും 1961-ൽ ബട്ടർഫീൽഡ്, 1967-ൽ ഹൂ ഈസ് എഫ്രൈഡ് ഓഫ് വെർജിനീയ വൂൾഫ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ഓസ്‌കാർ പുരസ്കാരങ്ങൾ രണ്ടു തവണ നേടുകയും ചെയ്തു.
അവലംബം
[തിരുത്തുക]- ↑ "മാതൃഭൂമി വെബ്‌സൈറ്റ്". Archived from the original on 2011-08-22. Retrieved 2011-03-24.
- ↑ "Screen icon Elizabeth Taylor dies". BBC News. BBC. Retrieved 23 March 2011.
- ↑ "ABC: Actress Elizabeth Taylor dies at age 79". USA Today. March 23, 2011. Retrieved March 23, 2011.