[go: nahoru, domu]

ജെസ്സിക്ക ലാംഗ്

അമേരിക്കന്‍ ചലചിത്ര നടി

ട്രിപ്പിൾ ക്രൗൺ ഓഫ് ആക്ടിംഗ് ലഭിക്കുന്ന ചരിത്രത്തിലെ പതിമൂന്നാമത്തെ നടിയായ ഒരു അമേരിക്കൻ അഭിനേത്രിയാണ് ജെസ്സിക്ക ഫില്ലിസ് ലാംഗ് (ജനനം ഏപ്രിൽ 20, 1949).[1]മൂന്ന് പ്രൈം ടൈം എമ്മി പുരസ്കാരങ്ങൾ, രണ്ട് അക്കാദമി അവാർഡ്, ഒരു ടോണി പുരസ്കാരം, അഞ്ച് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ എന്നിവ നേടിയിട്ടുണ്ട്. കൂടാതെ, മികച്ച സഹനടിക്കുള്ള അക്കാഡമി അവാർഡ് നേടിയതിനുശേഷം, മികച്ച നടിക്കുള്ള അക്കാദമി അവാർഡ് നേടുന്ന രണ്ടാമത്തെ നടിയായിരുന്നു അവർ[2]1943 മുതൽ ഒരേ വർഷത്തിൽ രണ്ട് ഓസ്കാർ പത്രികകൾ ലഭിക്കുന്ന മൂന്നാമത്തെ നടിയും ആദ്യത്തെ പെർഫോമറുമായിരുന്നു.[3]ലീഡ് ആന്റ് സ്പോർട്ട് ആക്ടിംഗ് കാറ്റഗറിയിൽ ഓസ്കാർ പുരസ്കാരം നേടുന്ന അഞ്ചാമത്തെ നടിയും ഒൻപതാമത്തെ പെർഫോമറും ആറുപ്രാവശ്യം ഓസ്കാർ നാമനിർദ്ദേശം ചെയ്ത ചരിത്രത്തിലെ ആദ്യത്തെ നടിയുമായിരുന്നു. [4]ടെലിവിഷൻ വിഭാഗത്തിൽ ഒരു മിനിസീരീസ് അല്ലെങ്കിൽ മോഷൻ പിക്ചർ ചിത്രത്തിലെ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് നോമിനേഷനുകളുടെ റെക്കോർഡ് ലാംഗ് സ്വന്തമാക്കുകയും [5]ചരിത്രത്തിൽ ഏറ്റവുമധികം ഗോൾഡൻ ഗ്ലോബ് നോമിനേഷനുകൾ നേടിയ രണ്ടാമത്തെ നടിയുമാണ്. ഒരേ മിനിസീരീസുകൾക്കായി മികച്ച സഹനടി, സ്റ്റാൻഡിംഗ് ഔട്ട്‌സ്റ്റാൻഡിംഗ് ലീഡ് നടി എന്നീ വിഭാഗങ്ങളിൽ പ്രൈംടൈം എമ്മി അവാർഡുകൾ നേടിയ ഒരേയൊരു അഭിനേത്രിയുമാണ്. ഗേ, ലെസ്ബിയൻ എന്റർടൈൻമെന്റ് ക്രിട്ടിക്സ് അസോസിയേഷന്റെ ഏറ്റവും ആദരണീയയായ നടിയായി ലാംഗ് ഒരു ക്രിട്ടിക്സ് ചോയ്സ് അവാർഡും മൂന്ന് ഡോറിയൻ അവാർഡുകളും നേടിയിട്ടുണ്ട്.[6]1998-ൽ എന്റർടൈൻമെന്റ് വീക്ക്ലി 1990 കളിലെ 25 മികച്ച നടിമാരിൽ ലാംഗിനെ പട്ടികപ്പെടുത്തി.[7]ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ 2014-ൽ ലാംഗിന് ഒരു നക്ഷത്രം ലഭിക്കുമായിരുന്നു. പക്ഷേ ഇതുവരെ അവകാശവാദമുന്നയിച്ചിട്ടില്ല.[8]

Jessica Lange
Lange in 2008
ജനനം
Jessica Phyllis Lange

(1949-04-20) ഏപ്രിൽ 20, 1949  (75 വയസ്സ്)
തൊഴിൽ
  • Actress
  • photographer
  • producer
സജീവ കാലം1976–present
ജീവിതപങ്കാളി(കൾ)
Paco Grande
(m. 1971; div. 1981)
പങ്കാളി(കൾ)
കുട്ടികൾ3; including Shura Baryshnikov
പുരസ്കാരങ്ങൾFull List

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Jeffries, J. T. (1986). Jessica Lange: A Biography. New York City: St. Martin's Press. p. 158. ISBN 978-0-312-44200-2.
  • Shewey, Don (1997). Sam Shepard. Cambridge, Massachusetts: Da Capo Press. p. 269. ISBN 978-0-306-80770-1. {{cite book}}: |work= ignored (help)

General

Specific

  1. "Jessica Lange's Long Journey to that Triple Crown". TheFilmExperience. June 24, 2016. filmexperience.com. Retrieved 5 July 2016.
  2. "List of actors with two or more Academy Awards". wikipedia.org. 2019. Retrieved January 25, 2019. {{cite web}}: Italic or bold markup not allowed in: |website= (help)
  3. "Academy Award Statistics: Persons Nominated in Two Acting Categories in the Same Year". Academy of Motion Picture Arts and Sciences. 2018. Retrieved January 8, 2019.
  4. "Oscars: Top 10 Most Nominated Actresses". HollywoodReporter. Retrieved May 6, 2019.
  5. "Helen Mirren will become queen of this Golden Globe category if she wins for 'Catherine the Great'". GoldDerby. November 2019.
  6. "GALECA". galeca.com.
  7. "The 25 Greatest Actresses of the 90's". Entertainment Weekly. December 25, 2015. Retrieved December 25, 2015.
  8. Beard, Lanford (June 23, 2013). "Walk of Fame Announces 2014 Honorees; variety.com". Variety. Archived from the original on 2020-01-26. Retrieved February 8, 2015.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജെസ്സിക്ക_ലാംഗ്&oldid=4099673" എന്ന താളിൽനിന്ന് ശേഖരിച്ചത്