[go: nahoru, domu]

Jump to content

ഐട്രിപ്പിൾഈ 802.3

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
04:43, 21 ഡിസംബർ 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jyothis (സംവാദം | സംഭാവനകൾ)

ഈഥർനെറ്റ് എന്ന സാങ്കേതികവിദ്യയെ ഒരു മാനകീകരണം നടത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയർസ് ഇറക്കിയ രൂപമാണ് ഐ ട്രിപ്പിൾ ഈ 802.3. ഇതിന് ഈതെർനെറ്റുമായി കാര്യമായ വ്യത്യാസങ്ങളൊന്നും അവകാശപ്പെടാനില്ല. ഇന്ന് ലോകത്തേറ്റവും കൂടുതൽ ലാൻ ശൃംഖല നിർമ്മിക്കാനുപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് ഐ ട്രിപ്പിൾ ഈ 802.3. പൊതുവേ ട്വിസ്റ്റഡ് പെയർ, കൊയാക്സിയൽ, ഒപ്റ്റിക്കൽ ഫൈബർ എന്നിവ 802.3യുടെ നിർമ്മാണത്തിനായി ഉപയോഗിക്കാറുണ്ട്. 802.3യുടെ ഒരു ഫ്രെയിം സെഗ്മന്റിൽ 7 ഭാഗങ്ങലുണ്ട്.

  • പ്രിആമ്പിൾ - ലക്ഷ്യസ്ഥാനത്തെ ക്ലോക്കുമായി ഏകീകരിക്കുവാൻ
  • സ്റ്റാർട്ട് ഡീലിമിറ്റർ - ഫ്രെയിം തുടക്കമാണെന്ന് കുറിക്കുന്നു.
  • ലക്ഷ്യസ്ഥാനത്തിന്റെ വിലാസം
  • ഉറവിടത്തിന്റെ വിലാസം
  • ഉള്ളടക്കം
  • പാച്ച് - ഡാറ്റയ്ക്ക് 46 ബിറ്റ് വലിപ്പമില്ലെങ്കിൽ അത് വരുത്താനുപയോഗിക്കുന്നു
  • ചെക്ക്‌സം - തെറ്റുണ്ടോയെന്ന് കണ്ടെത്താൻ
"https://ml.wikipedia.org/w/index.php?title=ഐട്രിപ്പിൾഈ_802.3&oldid=1537940" എന്ന താളിൽനിന്ന് ശേഖരിച്ചത്