[go: nahoru, domu]

Jump to content

ലൈബ്രറി ഓഫ് കോൺഗ്രസ് കണ്ട്രോൾ നമ്പർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
11:11, 23 ഡിസംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyakbot (സംവാദം | സംഭാവനകൾ) (→‎ചരിത്രം: ചരത്തിന്റെ പേര് മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അമേരിക്കയിലെ ലൈബ്രറി ഓഫ് കോൺഗ്രസ്സിലെ റിക്കാർഡുകളെ അനുക്രമമായി വിന്യസിച്ചിരിക്കുന്ന രീതിയാണ് ലൈബ്രറി ഓഫ് കോൺഗ്രസ് കണ്ട്രോൾ നമ്പർ (Library of Congress Control Number) (LCCN). പുസ്തകങ്ങളുടെ ഉള്ളടക്കവുമായി ഇതിന് ബന്ധമൊന്നുമില്ല. ലൈബ്രറി ഓഫ് കോൺഗ്രസ് വർഗ്ഗീകരണവുമായി ഇതു മാറിപ്പോകരുത്.

ചരിത്രം

[തിരുത്തുക]

1898 മുതൽ ഈ രീതി നിലവിലുണ്ട്. 2008 ഫെബ്രുവരി മുതൽ ഓരോ നമ്പരുകൾക്കും ഒരു സ്ഥിരURL നൽകിവരുന്നു.[1]

ഏറ്റവും ലളിതമായ രീതിയിൽ ഈ നമ്പറിൽ വർഷവും ഒരു സീരിയൽ നമ്പരും ആവും ഉണ്ടാവുക. 1898-2000 കാലത്തേതിനു രണ്ടക്കവും 2001 മുതൽ നാലക്കവും ആണ് വർഷത്തിനുള്ളത്. [2]

ഇവയും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Library of Congress Update for 2008 ALA Annual Conference: January-May, 2008". Archived from the original on 2017-08-28.
  2. "Structure of the LC Control Number".

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]