ഇല്യാനോർ കാറ്റൻ
ദൃശ്യരൂപം
ഇല്യാനോർ കാറ്റൻ | |
---|---|
ജനനം | 1985 ലണ്ടൻ, ഒണ്ടാറിയോ, കാനഡ |
തൊഴിൽ | നോവലിസ്റ്റ് |
ദേശീയത | ന്യൂസിലാന്റ് |
ഒരു ന്യൂസിലാൻഡ് എഴുത്തുകാരിയാണ് ഇല്യാനോർ കാറ്റൻ (ജനനം : 1985). 2013 ൽ മാൻ ബുക്കർ പ്രൈസ് ലഭിച്ചു. ഈ ബഹുമതി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയാണ്.
ജീവിതരേഖ
[തിരുത്തുക]കാനഡയിൽ ജനിച്ച് ന്യൂസിലൻഡിൽ ജീവിക്കുന്നു. മനാക്കു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ സർഗാത്മക രചനാ വിഭാഗം അദ്ധ്യാപികയാണ്. 2008 ൽ പുറത്തിറങ്ങിയ ദ റിഹേഴ്സലാണ് അവരുടെ ആദ്യ നോവൽ. ഇത് 12 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.[1]
കൃതികൾ
[തിരുത്തുക]- ദ റിഹേഴ്സൽ (2008)
- ദ ലൂമിനറീസ് (2013)
പുരസ്കാരങ്ങൾ
[തിരുത്തുക]- മാൻ ബുക്കർ പ്രൈസ് (2013)
അവലംബം
[തിരുത്തുക]- ↑ "ഇല്യാനോർ കാറ്റന് ബുക്കർ പ്രൈസ്". മാതൃഭൂമി. 2013 ഒക്ടോബർ 16. Archived from the original on 2013-10-18. Retrieved 2013 ഒക്ടോബർ 16.
{{cite news}}
: Check date values in:|accessdate=
and|date=
(help)