ചെമ്പൻനത്ത്
ചെമ്പൻനത്ത് | |
---|---|
മലബാറിക്കം എന്ന ഉപജാതി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | G. radiatum
|
Binomial name | |
Glaucidium radiatum | |
Synonyms | |
Taenioglaux radiatum |
ഇന്ത്യയിലേയും ശ്രീലങ്കയിലേയും വരണ്ട പ്രദേശങ്ങളിൽ കാണാനാവുന്ന മൂങ്ങകളിൽ ഒന്നാണ് ചെമ്പൻനത്ത്[3] [4][5][6] (ശാസ്ത്രീയനാമം: Glaucidium radiatum), ഒറ്റയ്ക്കോ ഇണയോടൊപ്പമോ ചെറിയ സംഘങ്ങളായോ സാധാരണ കാണാവുന്നതാണ്. രാവിലെയും വൈകുന്നേരവും ശബ്ദം പ്രത്യേകം തിരിച്ചറിയാനാവുന്നതാണ്. പശ്ചിമഘട്ടത്തിൽ ഇവയുടെ ഒരു ഉപജാതിയേയും കാണാവുന്നതാണ്. കേരളത്തിൽ സാധാരണ കാണപ്പെടുന്നത് ഉപജാതി ആണ് (ശാസ്ത്രീയനാമം: Glaucidium radiatum malabaricum).
വിവരണം
[തിരുത്തുക]സാധാരണ നത്ത് എന്ന വിളിപ്പേരുള്ള ചെറിയ മൂങ്ങകളിൽ പെടുന്ന, ഇവയ്ക്ക് വൃത്താകാരത്തിലുള്ള തലയാവും ഉണ്ടാവുക. ശരീരത്തിൽ നിന്ന് മുഖം, ചില മറ്റിനം മൂങ്ങകളെ പോലെ വേറിട്ട് നിൽക്കില്ല. ചിറകുകൾ തവിട്ട് നിറമുള്ളതും വാലിൽ വെളുത്ത കുറികളുള്ളവയും ആയിരിക്കും. ഇന്ത്യയിലേയും ശ്രീലങ്കയിലേയും സമതലങ്ങളിൽ കാണുന്നവയെ ആണ് പ്രധാന ജാതിയായി കണക്കാക്കുന്നത്. പശ്ചിമഘട്ടത്തിൽ മലബാറിക്കം എന്ന ഉപജാതി കൂടി നിലവിലുണ്ട്. ഇവയെ ഒരു പൂർണ്ണജാതിയായി കണക്കാക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്[7].
ഉപരിഭാഗത്തെ തൂവലുകൾ കടും തവിട്ടു നിറത്തിൽ വെള്ളക്കുറികൾ ഉള്ളവയായിരിക്കും. ചിറകുകളിൽ ചാരനിറത്തിലും വെള്ളനിറത്തിലുമുള്ള ഭാഗങ്ങൾ കാണാനാകും. അടിഭാഗം ഗോതമ്പുനിറത്തിലോ ഇളം ചാരനിറത്തിലോ കറുപ്പു പുള്ളികൾ ഉള്ളവയായിരിക്കും. പുരികങ്ങൾ മഞ്ഞനിറത്തിലും, ചുണ്ടും കാലും പച്ചകലർന്ന കറുപ്പുനിറത്തിലും, കാൽനഖങ്ങൾ കറുപ്പുനിറത്തിലുമായിരിക്കും[8].
ആവാസവ്യവസ്ഥ
[തിരുത്തുക]കുറ്റിക്കാടുകളിലും, ഇലപൊഴിയും വനങ്ങളിലും, ആർദ്ര ഇലപൊഴിയും വനങ്ങളിലും ചെമ്പൻ നത്തിനെ കാണാവുന്നതാണ്. ഹിമാലയത്തിനു തെക്കാണ് സാധാരണ കണ്ട് വരുന്നതെങ്കിലും ഹിമാലയത്തിൽ 2000മീ വരെ ഉയരമുള്ള പ്രദേശങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. ഭൂട്ടാന്റെ കിഴക്കേ അതിരിൽ വിതരണം ആരംഭിക്കുന്നു[9].
സ്വഭാവവും പ്രത്യേകതകളും
[തിരുത്തുക]പ്രഭാതത്തിലും വൈകിട്ടുമാണ് ഈ നത്ത് പ്രധാനമായും സക്രിയമാകുന്നതെങ്കിലും പകൽ നേരങ്ങളിലും പറക്കുന്നതും ചിലയ്ക്കുന്നതും കണ്ടെത്തിയിട്ടുണ്ട്. ശബ്ദം പ്രത്യേകിച്ച് തിരിച്ചറിയാൻ കഴിയുന്നതാണ്. ഖുഹ്....ഖുഹ്...ഖുഹ്..ഖുഹ്.ഖുഹ്' എന്ന മട്ടിലുള്ള ചിലയ്ക്കൽ അവസാനമാകുമ്പൊഴേക്ക് ഉയർന്ന ശബ്ദത്തിലായി പെട്ടെന്ന് അവസാനിക്കുകയാണുണ്ടാവുക. പകൽസമയങ്ങളിൽ ഇരട്ടവാലനും മറ്റും ഇവയെ അനുകരിക്കാറുണ്ട്[7]. കുഞ്ഞുങ്ങൾ ചിലപ്പോൾ 'ടിക്' എന്ന രീതിയിലുള്ള ഒച്ച വെയ്ക്കാറുണ്ട്[10].
മരപ്പൊത്തുകളിലാണ് തണുപ്പിലും മറ്റും അഭയം പ്രാപിക്കുക, ചേക്കേറുന്നതിനു മുമ്പ് വൈദ്യുതിക്കമ്പികളിലോ മറ്റോ ഇരുന്ന് പ്രഭാതസൂര്യന്റെ വെയിൽ കായുന്നത് കാണാറുണ്ട്. പകൽസമയത്ത് ഇലക്കുരുവികളെ വേട്ടയാടുന്നത് കണ്ടെത്തിയിട്ടുണ്ടെങ്കിലും, പ്രധാന ഇരതേടൽ സമയം സൂര്യോദയത്തിനു തൊട്ടുമുമ്പും, സൂര്യാസ്തമയത്തിനു തൊട്ടുശേഷവുമാണ്. പ്രാണികൾ, ചെറിയ പക്ഷികൾ, ഉരഗങ്ങൾ, എലി വർഗ്ഗത്തിൽ പെടുന്ന ജീവികൾ തുടങ്ങിയവയാണ് പ്രധാന ഭക്ഷണം[8][11].
ഇന്ത്യയിൽ ഇണചേരൽ കാലം മാർച്ച് മുതൽ മെയ് വരെയാണ്. പൊള്ളയായ മരത്തിൽ മൂന്നുമുതൽ അഞ്ച് മീറ്റർ വരെ ഉയരത്തിലുള്ള പൊത്തുകളിലാണ് മുട്ടയിടുക. സാധാരണ നാല് (മലബാറിക്കത്തിനു മൂന്ന്) മുട്ടകളാണുണ്ടാവുക[7][8].
അവലംബം
[തിരുത്തുക]- ↑ "Glaucidium radiatum". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 26 September 2009.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ Tickell, Samuel Richard (1833). "Untitled". J. Asiat. Soc. Bengal. 2: 572.
- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 498. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ 7.0 7.1 7.2 Rasmussen, PC & JC Anderton (2005). Birds of South Asia: The Ripley Guide. Volume 2. Smithsonian Institution & Lynx Edicions. p. 245.
- ↑ 8.0 8.1 8.2 Whistler, Hugh (1949). Popular Handbook Of Indian Birds (4 ed.). Gurney and Jackson, London. pp. 348–350.
- ↑ Handbook of the birds of India and Pakistan. Vol. 3 (2 ed.). New Delhi: Oxford University Press. 1981. pp. 286–288.
- ↑ Neelakantan,KK (1971). "Calls of the Malabar Jungle Owlet (Glaucidium radiatum malabaricum)". J. Bombay Nat. Hist. Soc. 68 (3): 830–832.
- ↑ Mason, C. W. (1911). Maxwell-Lefroy, H (ed.). The food of birds of India. Imperial Department of Agriculture in India. p. 194.