[go: nahoru, domu]

Jump to content

പള്ളിക്കുന്ന് പള്ളി

Coordinates: 11°41′6.1″N 76°3′21.72″E / 11.685028°N 76.0560333°E / 11.685028; 76.0560333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പള്ളിക്കുന്ന് ലൂർദ്ദ് മാതാ ദേവാലയം
പള്ളിക്കുന്ന് പള്ളി
അടിസ്ഥാന വിവരങ്ങൾ
സ്ഥലം11°41′6.1″N 76°3′21.72″E / 11.685028°N 76.0560333°E / 11.685028; 76.0560333
മതവിഭാഗംലത്തീൻ കത്തോലിക്കാസഭ
രാജ്യംഇന്ത്യ
പ്രതിഷ്ഠയുടെ വർഷം1908

കേരളത്തിലെ വയനാട് ജില്ലയിലെ ഒരു ക്രിസ്തീയ ദേവാലയമാണ് പള്ളിക്കുന്ന് പള്ളി. 1908-ൽ ഫാദർ ജെഫ്റീനോ്‍ എന്ന ഒരു ഫ്രഞ്ചുകാരനായ പുരോഹിതനാണ് ഈ ദേവാലയം സ്ഥാപിച്ചത്. ലൂർദ്ദ് മാതാവിന്റെ നാമധേയത്തിലുള്ള ഈ ദേവാലയം കോഴിക്കോട് രൂപതയുടെ കീഴിലുള്ളതാണ്. ഈ പള്ളിയുടെ ഒരു രസകരമായ പ്രത്യേകത ഇവിടെ ഹിന്ദു ക്ഷേത്രങ്ങൾക്കു സമാനമായ പല ആചാരങ്ങളും അനുഷ്ഠിക്കുന്നു എന്നതാണ്. 17 ദിവസം നീണ്ടുനിൽക്കുന്ന പള്ളിപ്പെരുന്നാൾ എല്ലാ വർഷവും ഫെബ്രുവരി മാസം രണ്ടാം തിയതി മുതൽ പതിനെട്ടാം തിയതി വരെയാണ് [1]. 10,11 തിയതികളിലാണ് പ്രധാന തിരുനാൾ. കേരളത്തിലെമ്പാടും നിന്നും പുറത്തുനിന്നും ധാരാളം ഭക്തജനങ്ങൾ ഈ പെരുന്നാളിന് എത്തുന്നു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ അണി നിരക്കുന്ന പ്രദക്ഷിണവും നേർച ഭക്ഷണവും വിവിധ നേർച്ച കാഴ്ചകളും ഇതിനോട് അനുബന്ധിച്ച് നടത്തുന്നു.

കൽ‌പറ്റയിൽ നിന്ന് 14 കിലോമീറ്ററും സുൽത്താൻ ബത്തേരിയിൽ നിന്ന് 38 കിലോമീറ്ററും മാനന്തവാടിയിൽ നിന്ന് 23 കിലോമീറ്ററുമാണ് പള്ളിക്കുന്ന് പള്ളിയിലേക്കുള്ള ദൂരം.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പള്ളിക്കുന്ന്_പള്ളി&oldid=3636298" എന്ന താളിൽനിന്ന് ശേഖരിച്ചത്