സൂസി ക്ലെമെൻസ്
സൂസി ക്ലെമെൻസ് | |
---|---|
പ്രമാണം:Susy clemens1885.jpg | |
ജനനം | ഒലിവിയ സൂസൻ ക്ലെമെൻസ് മാർച്ച് 19, 1872 എൽമിറ, ന്യൂയോർക്ക്, യു.എസ്. |
മരണം | ഓഗസ്റ്റ് 18, 1896 ഹാർട്ട്ഫോർഡ്, കണക്ടിക്കട്ട്, യു.എസ്. | (പ്രായം 24)
മരണ കാരണം | Spinal meningitis |
അന്ത്യ വിശ്രമം | Woodlawn Cemetery |
ദേശീയത | അമേരിക്കൻ |
കലാലയം | Bryn Mawr College |
തൊഴിൽ | Writer, literary critic |
മാതാപിതാക്ക(ൾ) | Mark Twain Olivia Langdon Clemens |
ബന്ധുക്കൾ | Langdon Clemens (brother) Clara Clemens (sister) Jean Clemens (sister) |
ഒലിവിയ സൂസൻ "സൂസി" ക്ലെമെൻസ് (ജീവിതകാലം: മാർച്ച് 19, 1872 - ഓഗസ്റ്റ് 18, 1896), മാർക്ക് ട്വെയ്ൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാമുവൽ ക്ലെമെൻസിന്റെയും അദ്ദേഹത്തിന്റെ പത്നി ഒലിവിയ ലാംഗ്ഡൺ ക്ലെമെൻസിന്റെയും രണ്ടാമത്തെ കുട്ടിയും മൂത്ത മകളുമാണ്. തന്റെ പിതാവിന്റെ ഏതാനും കൃതികൾക്ക് പ്രചോദനം നൽകിയ അവർ പതിമൂന്നാം വയസ്സിൽ സ്വന്തമായി അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതിയത് പിന്നീട് അദ്ദേഹം തന്റെ ആത്മകഥയിൽ പ്രസിദ്ധീകരിച്ചിരുന്നു. ഒരു സാഹിത്യ നിരൂപകയായും അവർ പ്രവർത്തിച്ചിരുന്നു.
ജീവിതരേഖ
[തിരുത്തുക]ന്യൂയോർക്കിലെ എൽമിറയിൽ ജനിച്ച ക്ലെമെൻസ് കൂടുതലായും കണക്റ്റിക്കട്ടിലെ ഹാർട്ട്ഫോർഡിൽ വളർന്നുവെങ്കിലും, കുടുംബത്തോടൊപ്പം ആദ്യം 1873 ലും പിന്നീട് 1878–79 ലും ഇംഗ്ലണ്ടിലേക്ക് പോയി. പതിമൂന്നാം വയസ്സിൽ, അവൾ തന്റെ പിതാവിന്റെ ജീവചരിത്രം എഴുതുകയും മാർക് ട്വിൻ പിന്നീട് അത് "എന്റെ ആത്മകഥ"യിലെ അധ്യായങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഈ ജീവചരിത്രം പിതാവിനെക്കുറിച്ചും അവളുടെ സന്തോഷകരമായ കുടുംബജീവിതത്തെക്കുറിച്ചുമുള്ള മതിപ്പ് വെളിവാക്കുന്നതായിരുന്നു.