രാമപുരം പുഴ
ദൃശ്യരൂപം
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ചെറിയ നദിയാണു് രാമപുരം പുഴ. 19 കിലോമീറ്റർ മാത്രമാണിതിന്റെ നീളം. പഴയങ്ങാടിയിലെ രാമപുരത്തു് കൂടി ഒഴുകുന്നതിനാലാണു് ഈ പേരു് വന്നതു്. ഏഴിമലയോടടുത്തു് രണ്ടായി പിരിഞ്ഞു് ഒരു ഭാഗം പാലക്കോടു് പുഴയായി കടലിൽ ചേരുന്നു. മറ്റേ കൈവഴി പെരുമ്പ പുഴയിലും ചേരുന്നു.
പലയിടത്തും തടയണ കെട്ടിയതിനാൽ, ഒഴുക്കു് നിലച്ചു്, ജീർണ്ണാവസ്ഥയിലായ ഇതിന്റെ നിലനിൽപു് അപകടത്തിലാണു്. രാമപുരം പുഴ ഏതാണ്ട് രണ്ട് കിലോമീറ്റർ ദൂരം ഒഴുകി വയലപ്ര പരപ്പിനോട് ചേരുകയും വീണ്ടും ചെമ്പല്ലിക്കുണ്ട് പുഴയായി രണ്ട് കിലോമീറ്റർ ദൂരം ഒഴുകിയാണ്പാലക്കോട് പുഴയാകുന്നത്.