ലൂസീൻ
ദൃശ്യരൂപം
ഡഗ് കട്ടിംഗ് ജാവയിൽ രചിച്ച ഒരു സ്വതന്ത്ര വിവര വീണ്ടെടുക്കൽ സോഫ്റ്റ്‌വേർ ലൈബ്രറിയാണ് അപ്പാച്ചെ ലൂസീൻ. ലൂസീൻ എന്ന് മാത്രമായും പറയപ്പെടാറുണ്ട്. അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷന്റെ പിന്തുണയോടെ ഇറക്കുന്ന ഈ സോഫ്റ്റ്‌വേർ അപ്പാച്ചെ അനുമതിപത്രത്തിനു കീഴിലാണ് പുറത്തിറക്കുന്നത്.
ജാവക്ക് പുറമെ ഡെൽഫി, പേൾ, സി#, സി++, പൈത്തൺ, റൂബി, പി.എച്ച്.പി തുടങ്ങിയ ഭാഷകളിലും ഇപ്പോൾ ലൂസീൻ ലഭ്യമാണ്.[1]
ലൂസീൻ അധിഷ്ഠിത പദ്ധതികൾ
[തിരുത്തുക]സൂചിക തയ്യാറാക്കാനും തിരയാനും ഉപയോഗിക്കുന്ന ലൈബ്രറിയാണ് ലൂസീൻ. ലൂസീൻ എച്ച്.ടി.എം.എൽ പാഴ്സിംഗ്, ക്രോളിംഗ് എന്നിവ ഉപയോഗിക്കുന്നില്ലെങ്കിലും ധാരാളം പദ്ധതികൾ ലൂസീൻ ഉപയോഗിക്കുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ്:
- അപ്പാച്ചെ നച്ച് - വെബ് ക്രോളിംഗ്, എച്ച്.ടി.എം.എൽ പാഴ്സിംഗ് എന്നിവ പ്രദാനം ചെയ്യുന്നു.
- അപ്പാച്ചെ സോർ - ഒരു വാണിജ്യ തിരയൽ സെർവർ.
- ലൂസീൻ.നെറ്റ് - ലൂസീന്റെ .നെറ്റ് രൂപാന്തരം.
- ഇലാസ്റ്റിക് സേർച്ച് - ഒരു വാണിജ്യ തിരയൽ സെർവർ.
- കോംപസ്സ് - ഒരു ജാവ തിരയൽ യന്ത്ര ചട്ടക്കൂട്.
- ഡോക്ഫെച്ചർ - വിവിധ പ്ലാറ്റ്ഫോമുകളെ പിന്തുണക്കുന്ന ഡെസ്ക്ടോപ്പ് തിരയൽ ആപ്ലികേഷൻ.