ഹെറോകു
Subsidiary | |
വ്യവസായം | Cloud platform as a service |
സ്ഥാപിതം | 2007 |
സ്ഥാപകൻ | James Lindenbaum, Adam Wiggins, Orion Henry |
ആസ്ഥാനം | San Francisco, California |
പ്രധാന വ്യക്തി | Tod Nielsen (Former CEO) |
ഉത്പന്നങ്ങൾ | Heroku Platform, Heroku Postgres, Heroku Redis, Heroku Enterprise, Heroku Teams, Heroku Connect, Heroku Elements, Heroku Review Apps [1][2] |
മാതൃ കമ്പനി | Salesforce.com |
വെബ്സൈറ്റ് | heroku |
വിവിധ പ്രോഗ്രാമിങ്ങ് ഭാഷകളെ പിന്തുണയ്ക്കുന്ന ഒരു ക്ലൗഡ് പ്ലാറ്റ്‌ഫോം ആസ് എ സെർവ്വീസ് ദാതാവാണു ഹെറോകു. ആദ്യം നിലവിൽ വന്ന ക്ലൗഡ് കമ്പ്യൂട്ടിങ്ങ് പശ്ചാത്തലങ്ങളിലൊന്നാണിത്. 2007ൽ ആരംഭിച്ചപ്പോൾ റൂബി ഭാഷ മാത്രമേ ഹെറോകു പിന്തുണയ്ക്കുകയുണ്ടായിരുന്നുള്ളൂ. പിന്നീട് ജാവ, പൈത്തൺ, പി.എച്ച്.പി., ക്ലോഷർ, സ്കേല, നോഡ്.ജെഎസ്, ഗോ മുതലായവയും പിന്തുണച്ചു തുടങ്ങി.[3]മിക്ക ഭാഷകൾക്കു വേണ്ടിയും ഈ സവിശേഷതകൾ ലഭ്യമായതിനാൽ ഒരു ഡെവലപ്പർമാർക്ക് ഹെറോക്കു ഒരു പോളിഗ്ലോട്ട് പ്ലാറ്റ്ഫോമാണെന്ന് പറയപ്പെടുന്നു. 2010 ൽ സെയിൽസ്ഫോം 212 മില്യൺ ഡോളറിന് ഹെറോകുവിനെ ഏറ്റെടുത്തു.[4]
ചരിത്രം
[തിരുത്തുക]ജെയിംസ് ലിൻഡൻബോം, ആദം വിഗ്ഗിൻസ്,[5][6]ഓറിയോൺ ഹെൻറി എന്നിവർ റാക്ക് എന്നറിയപ്പെടുന്ന റൂബി പ്രോഗ്രാമിംഗ് പ്ലാറ്റ്‌ഫോമുമായി പൊരുത്തപ്പെടുന്ന പ്രോജക്റ്റുകൾക്ക് വേണ്ടിയാണ് ഹെറോകു വികസിപ്പിച്ചെടുത്തത്.[7] ഇതിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിക്കുന്നതിന് ഏകദേശം ആറ് മാസമെടുത്തു. പിന്നീട്, പല ആപ്പ് ഡെവലപ്പർമാരും അവരുടെ സ്വന്തം ഉപകരണങ്ങളും എൺവയൺമെന്റും ഉപയോഗിച്ചതിനാൽ ശരിയായ ഉപഭോക്താക്കളുടെ അഭാവം മൂലം ഹെറോക്കു തിരിച്ചടി നേരിട്ടു. 2009 ഒക്ടോബറിൽ, ബൈറോൺ സെബാസ്റ്റ്യൻ ഹെറോക്കു സിഇഒ ആയി ചേർന്നു.[8] 2010 ഡിസംബർ 8-ന്, സെയിൽസ്ഫോഴ്സ്.കോം(Salesforce.com)-ന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനമായി ഹെറോക്കുവിനെ സെയിൽസ്ഫോഴ്സ്.കോം ഏറ്റെടുത്തു. ജൂലൈ 12, 2011-ന്, റൂബി പ്രോഗ്രാമിംഗ് ഭാഷയുടെ ചീഫ് ഡിസൈനറായ യുകിഹിറോ "മാറ്റ്സ്" മാറ്റ്സുമോട്ടോ, റൂബിയുടെ ചീഫ് ആർക്കിടെക്റ്റായി കമ്പനിയിൽ ചേർന്നു.[9]അതേ മാസം തന്നെ, ഹെറോക്കു നോഡ്.ജെഎസ്, ക്ലോഷർ എന്നിവയ്ക്കുള്ള പിന്തുണ ചേർത്തു. 2011 സെപ്തംബർ 15-ന് ഹെറോക്കുവും ഫേസ്ബുക്കും ചേർന്ന് ഫേസ്ബുക്കിനായുള്ള ഹെറോക്കു അവതരിപ്പിച്ചു.[10]നിലവിൽ ഹെറോക്കു അതിന്റെ സ്റ്റാൻഡേർഡ് പോസ്റ്റ്ഗ്രേഎസ്ക്യുഎൽ കൂടാതെ റെഡിസ്(Redis) ഡാറ്റാബേസുകളെ[[11][12] പിന്തുണയ്ക്കുന്നു.[13]
അവലംബം
[തിരുത്തുക]- ↑ "Heroku Review Apps - wikieduonline".
- ↑ "Heroku Review Apps now Generally Available". blog.heroku.com.
- ↑ "About Heroku". Stack Overflow. Retrieved March 2, 2016.
- ↑ Salesforce.com Buys Heroku For $212 Million In Cash https://techcrunch.com/2010/12/08/breaking-salesforce-buys-heroku-for-212-million-in-cash/
- ↑ "Adam Wiggins". Retrieved 22 October 2016.
- ↑ https://www.linkedin.com/in/orion-henry-9056727 [സ്വയം പ്രസിദ്ധീകരിച്ച സ്രോതസ്സ്?]
- ↑ Ruby on Rails Startup Heroku Gets $3 Million, Tech Crunch, 2008-05-08
- ↑ SourceLabs' Byron Sebastian Joins Heroku as CEO, Venture Beat, 2009-10-14
- ↑ Ruby's Creator, Matz, Joins Heroku (article), Ruby Inside, 2011-07-12
- ↑ Facebook Partners With Heroku to Offer Developers Free Sample Application Hosting, Social Times, archived from the original on 2016-03-06
- ↑ "Six Things to Consider When Using Redis on Heroku". Redis Labs. 9 November 2012. Retrieved March 2, 2016.
- ↑ NoSQL, Heroku, and You (weblog), Heroku, 2010-07-20, archived from the original on 2012-10-28, retrieved 2023-02-26
- ↑ "Rails Heroku Tutorial". RailsApps Project. Retrieved March 2, 2016.