ജെന്നിഫർ ജോൺസ്
ജെന്നിഫർ ജോൺസ് | |
---|---|
ജനനം | Phylis Lee Isley[1] മാർച്ച് 2, 1919 |
മരണം | ഡിസംബർ 17, 2009 മാലിബു, കാലിഫോർണിയ, യു.എസ്. | (പ്രായം 90)
കലാലയം | Northwestern University American Academy of Dramatic Arts |
തൊഴിൽ | നടി, ഗായിക |
സജീവ കാലം | 1939–1974 |
ജീവിതപങ്കാളി(കൾ) | റോബർട്ട് വാക്കർ (m. 1939–45; divorced) ഡേവിഡ് ഒ, സെൽസ്നിക് (m. 1949–65; his death) നോർട്ടൻ സൈമൺ (m. 1971–1993; his death) |
കുട്ടികൾ | 3, including Robert Walker Jr. |
ജെന്നിഫർ ജോൺസ് (ജനനം: ഫൈലിസ് ലീ ഐലി; മാർച്ച് 2, 1919 – ഡിസംബർ17, 2009) ജെന്നിഫർ ജോൺസ് സൈമൺ എന്നും അറിയപ്പെടുന്ന ഹോളിവുഡ് സിനിമയുടെ സുവർണ്ണകാലഘട്ടത്തിൽ അഭിനയിച്ചിരുന്ന അമേരിക്കൻ അഭിനേത്രിയായിരുന്നു. 1943-ൽ ദ സോങ് ഓഫ് ബെർണാഡെറ്റെ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും നല്ല നടിക്കുള്ള അക്കാദമി അവാർഡ് ലഭിച്ചിരുന്നു. മറ്റു നാലു സിനിമകളിൽക്കൂടി അക്കാദമി അവാർഡിനുള്ള നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. മൂന്നു പ്രാവശ്യം വിവാഹിതയായിരുന്നു. ഇതിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരുന്ന ചലച്ചിത്ര നിർമ്മാതാവായിരുന്ന ഡേവിഡ് ഒ സെൽസ്നിക് രണ്ടാമത്തെ ഭർത്താവായിരുന്നു. മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡും ലഭിച്ചിട്ടുണ്ട്.
30 വർഷത്തെ ചലച്ചിത്ര ജീവിതത്തിനിടയിൽ 20 പ്രധാന കഥാപാത്രങ്ങളെ അഭിനയിച്ചിരുന്നു.1965-ൽ സെൽസ്നിക്ന്റെ മരണത്തെ തുടർന്ന് ചലച്ചിത്ര രംഗത്ത് നിന്ന് ഭാഗികമായി വിടവാങ്ങിയിരുന്നു. ജെന്നിഫറിന്റെ മകൾ ആത്മഹത്യ ചെയ്തതിനെ തുടർന്ന് നാലു വർഷങ്ങൾക്കുശേഷം 1980-ൽ ജെന്നിഫർ ജോൺസ് സൈമൺ ഫൗണ്ടേഷൻ ഫോർ മെന്റൽ ഹെൽത്ത് ആന്റ് എഡ്യൂക്കേഷൻ സ്ഥാപിച്ചു. ശേഷിച്ച ജീവിതത്തിൽ ചലച്ചിത്ര രംഗത്ത് നിന്ന് പൂർണ്ണമായും വിടവാങ്ങി സ്വന്തം മകനോടൊപ്പം കാലിഫോർണിയയിലെ മാലിബുവിൽ സ്വസ്ഥജീവിതം നയിച്ചിരുന്നു.
സിനിമകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Biggam, C. P. (Carole Patricia), 1946- (2011). New directions in colour studies. John Benjamins Pub. Co. ISBN 978-90-272-8485-3. OCLC 758341895.
{{cite book}}
: CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link) - ↑ "New Frontier". AFI Catalog of Feature Films. American Film Institute. Retrieved 2017-11-13.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Epstein, Edward (1995). Portrait of Jennifer. New York: Simon & Schuster. ISBN 0-671-74056-3.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ജെന്നിഫർ ജോൺസ്
- ജെന്നിഫർ ജോൺസ് ടി.സി.എം. മൂവി ഡേറ്റാബേസിൽ
- ജെന്നിഫർ ജോൺസ് ഓൾ മൂവി വെബ്സൈറ്റിൽ
- Jennifer Jones - Tribute site
- N.Y. Times Obituary for Jennifer Jones
- ജെന്നിഫർ ജോൺസ് at Find A Grave
- Jennifer Jones - Daily Telegraph obituary
- Encyclopedia of Oklahoma History and Culture - Jones, Jennifer